യന്ത്രവത്കൃത ഉൾനാടൻ ജലയാനങ്ങളുടെ രജിസ്ട്രേഷൻ 31 വരെ നീട്ടി
Sunday, August 10, 2025 2:16 AM IST
തിരുവനന്തപുരം: കേരളത്തിലെ യന്ത്രവത്കൃത ഉൾനാടൻ ജലയാനങ്ങളുടെ രജിസ്ട്രേഷൻ-സർവേ നടപടിക്കായി അപേക്ഷിക്കാനുള്ള തീയതി 31 വരെ നീട്ടി. എല്ലാ യന്ത്രവത്കൃത യാനങ്ങളും രജിസ്ട്രേഷൻ സർവേ നടപടികൾ കൃത്യമായി പൂർത്തിയാക്കണം.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാത്തതുമായ ഹൗസ് ബോട്ടുകൾ അടക്കമുള്ള എല്ലാ യാനങ്ങൾക്കും പിഴ ഈടാക്കുമെന്നും സർവീസ് യോഗ്യമല്ലാത്തവ പിടികൂടി നശിപ്പിക്കുമെന്നും കേരളാ മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറയിച്ചു.