വനംവകുപ്പിന്റെ പേരിൽ തട്ടിപ്പ്: പോലീസിൽ പരാതി നൽകി
Sunday, August 10, 2025 2:16 AM IST
തിരുവനന്തപുരം: ജോലി ഒഴിവുണ്ടെന്നു കാട്ടി വനംവകുപ്പിന്റെ പേരിൽ വ്യാജ കത്തു തയാറാക്കി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു തട്ടിപ്പിന് ശ്രമം. സംഭവത്തിൽ ഭരണവിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഡോ. പ്രമോദ് ജി. കൃഷ്ണൻ മ്യൂസിയം പോലീസിൽ പരാതി നൽകി.
വനം-വന്യജീവി വകുപ്പിന്റെ ലെറ്റർ ഹെഡിന് സമാനമായി വ്യാജ ലെറ്റർ ഹെഡുണ്ടാക്കി, മാസങ്ങൾക്ക് മുൻപു വിരമിച്ച മുൻ വനം മേധാവിയുടെ പേരും ഒപ്പും രേഖപ്പെടുത്തിയാണ് തട്ടിപ്പിനുള്ള ശ്രമം നടക്കുന്നത്.
ഈ കത്തുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിയമനടപടി സ്വീകരിക്കാൻ നിർദേശിക്കുകയായിരുന്നു.