ഡോ. ഹാരിസിനെതിരായ ആരോപണം പിന്‍വലിച്ച് സർക്കാർ മാപ്പുപറയണം: സണ്ണി ജോസഫ്
Sunday, August 10, 2025 2:16 AM IST
കൊച്ചി: ഡോ. ഹാരിസ് ഹസനെതിരായ ആരോപണവും അപവാദപ്രചാരണവും പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
ഡോ. ഹാരിസ് സത്യസന്ധനും നിരപരാധിയുമാണെന്നും അദ്ദേഹത്തിന് കോണ്‍ഗ്രസും യുഡിഎഫും എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മോഷണക്കുറ്റം ആരോപിച്ച് അന്വേഷണപ്രഹസനം നടത്തിയാലും ഡോ. ഹാരിസിനെ ജനം അവിശ്വസിക്കില്ല. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിലൂടെ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.
അദ്ദേഹത്തെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നും സണ്ണി ജോസഫ് പറഞ്ഞു.