മതിൽ ഇടിഞ്ഞുവീണ് നിർമാണ തൊഴിലാളി മരിച്ചു
Sunday, August 10, 2025 2:16 AM IST
പൊൻകുന്നം: വീടിന്റെ മതിൽ നിർമിക്കുന്നതിനിടെ മതിൽ ഇടിഞ്ഞു ദേഹത്തുവീണ് തൊഴിലാളി മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം മടുക്കോലിപ്പറമ്പിൽ അബ്ദുൽ നാസർ(53) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം പൊൻകുന്നം ചിറക്കടവ് റോഡിൽ വീടിന്റെ മതിൽ നിർമിക്കുന്നതിനിടെയാണ് തൊഴിലാളിയായ അബ്ദുൽ നാസറിന്റെ ദേഹത്തേക്ക് മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: റെ ജീന. മക്കൾ: ഷിഹാസ് നാസർ, ഷിഹാന നാസർ. മരുമക്കൾ: ഇഫ്സാ(ഐഷു), ബി. മാഹീൻ. കബറടക്കം ഞായറാഴ്ച മൂന്നിന് പൊൻകുന്നം മുഹിയിദീൻ ജുമാ മസ്ജിദ് കബർസ്ഥാനിൽ.