ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യംചെയ്യും
Sunday, August 10, 2025 2:16 AM IST
തൃശൂർ: കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു. ജയിൽ ചാടാനായി ഗോവിന്ദച്ചാമിയെ ആരെല്ലാം സഹായിച്ചു എന്നറിയാനാണ് ചോദ്യംചെയ്യൽ.
കണ്ണൂരിൽനിന്നു വിയ്യൂർ അതീവസുരക്ഷാ ജയിലിലേക്കു മാറ്റിയ ഗോവിന്ദച്ചാമിയെ കണ്ണൂരിൽനിന്നുള്ള പോലീസ് സംഘം വിയ്യൂരിലെത്തിയാകും ചോദ്യംചെയ്യുക. ഇതിനു കോടതി അനുമതി ആവശ്യമാണ്.
ഗോവിന്ദച്ചാമിക്ക് ഒറ്റയ്ക്കു ജയിൽ ചാടാൻ സാധിക്കില്ലെന്നും ആരുടെയെങ്കിലും സഹായം ലഭിച്ചിരിക്കുമെന്നും ഇയാൾ ജയിൽ ചാടിയതുമുതൽ സംശയമുണ്ടായിരുന്നു. ഗോവിന്ദച്ചാമിയെ ജയിലിൽ ആരൊക്കെയോ സഹായിക്കുന്നുണ്ട് എന്നു ഗോവിന്ദച്ചാമി പ്രതിയായ കൊലക്കസിലെ ഇരയുടെ അമ്മയും ആരോപിച്ചിരുന്നു.