സർക്കാർ ജീവനക്കാർക്ക് 3% ഡിഎ പരിഗണനയിൽ
Sunday, August 10, 2025 2:16 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മൂന്നു ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കുന്നതിനുള്ള ഫയൽ ധനമന്ത്രിയുടെ പരിഗണനയിൽ.
കഴിഞ്ഞ മാസം 25ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പക്കലെത്തിയ ഫയൽ ഉടൻ തന്നെ ധനമന്ത്രിയുടെ ഓഫിസിനു കൈമാറിയിരുന്നു. ഇവിടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം കഴിഞ്ഞ എട്ടിനു ധനമന്ത്രിക്കു കൈമാറിയതായാണ് സെക്രട്ടേറിയറ്റിലെ ഇ- ഫയൽ രേഖകൾ വ്യക്തമാക്കുന്നത്.