കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Sunday, August 10, 2025 2:16 AM IST
കുമ്മണ്ണൂർ: പാലാ- ഏറ്റുമാനൂർ സംസ്ഥാന പാതയിൽ കുമ്മണ്ണൂർ കുരിശുപള്ളി കവലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെമ്പള്ളി മാളിയേപ്പറമ്പിൽ അഭിജിത്ത് (24 )ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ന് ആയിരുന്നു അപകടം.
കൊഴുവനാലിൽ വെൽഡിംഗ് വർക്ക്ഷോപ്പ് ജീവനക്കാരനായ അഭിജിത്ത് രാവിലെ ജോലിസ്ഥലത്തേക്കു പോകുന്നവഴിയായിരുന്നു അപകടം.
കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.അഭിജിത്തിന്റെ പിതാവ്: ബിജു, മാതാവ്: സന്ധ്യ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.