ശ്വേതാ മേനോനെതിരേയുള്ള കേസ് മോശം പ്രവണതയെന്ന് ഗണേഷ് കുമാര്‍
Sunday, August 10, 2025 2:16 AM IST
കൊച്ചി: നടി ശ്വേതാ മേനോനെതിരേയുള്ള കേസ് മോശം പ്രവണതയെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്. സ്ത്രീകള്‍ മത്സരിക്കുന്നിടത്തെല്ലാം ഇത്തരം ആരോപണങ്ങള്‍ ഉയരും. സ്ത്രീകള്ക്കതിരേ നടക്കുന്ന ഇത്തരത്തിലുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണം.
ശ്വേതയ്ക്കെതിരായ കേസ് പത്രത്തില്‍ പേര് വരാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അഭിനയിച്ച സിനിമയുടെ പേരില്‍ കേസ് എടുക്കുന്നത് ശരിയല്ല. ഇത്തരം കേസുകളില്‍ ലജ്ജിക്കുന്നുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
സ്ത്രീകള്‍ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ആദ്യം പറഞ്ഞ ആളാണ് താന്‍. അന്ന് അതിന് വലിയ പിന്തുണ ലഭിച്ചിരുന്നു. കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് വിവാദം കഥയായി ഉണ്ടാക്കുന്നതാണ്.
ഇപ്പോള്‍ ഇത് ഉന്നയിച്ചതിന് പിന്നില്‍ ദുരുദ്ദേശമുണ്ടാകും. മെമ്മറി കാര്‍ഡിനെപ്പറ്റി ആദ്യമായാണ് കേള്‍ക്കുന്നത്. ഭരണ സമിതി അംഗമല്ലാത്ത അവരെങ്ങനെ മെമ്മറി കാര്‍ഡ് കൈകാര്യം ചെയ്യുമെന്നും ഗണേഷ് കുമാര്‍ ചോദിച്ചു.