വേടനെതിരായ പീഡന പരാതി; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ചു
Sunday, August 10, 2025 2:16 AM IST
കൊച്ചി: ലൈംഗിക പീഡന പരാതിക്കു പിന്നാലെ ഒളിവില്‍പ്പോയ റാപ്പര്‍ വേടനും പരാതിക്കാരിയായ യുവഡോക്ടറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്.
വിവിധ ആവശ്യങ്ങള്‍ക്കു പലപ്പോഴായി 31,000 രൂപയും 8,500 രൂപയുടെ ട്രെയിന്‍ ടിക്കറ്റും താന്‍ വേടനു നല്‍കിയിട്ടുണ്ടെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തെളിവുകളും പരാതിക്കാരി പോലീസിനു കൈമാറിയിരുന്നു. ഈ കാര്യങ്ങളാണു പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്.
അതിനിടെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന വേടന്റെ സംഗീതപരിപാടി മാറ്റിവച്ചു. ‘ഓളം ലൈവ്’ എന്ന പരിപാടിയാണു മാറ്റിവച്ചത്. പരാതിക്കു പിന്നാലെ വേടൻ ഒളിവില്‍ പോയതോടെയാണു പരിപാടി മാറ്റിയത്.
പരിപാടിക്കു വേടനെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. പരിപാടി മറ്റൊരു ദിവസം നടത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിട്ടുള്ളത്.