തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിലും ക്രമക്കേട്: സണ്ണി ജോസഫ്
Sunday, August 10, 2025 2:16 AM IST
തൃശൂർ: ജനാധിപത്യരാജ്യമായ ഇന്ത്യയിൽ അതിന്റെ നിലനിൽപ്പിനായി നീതിപൂർവകമായ തെരഞ്ഞെടുപ്പാണു വേണ്ടതെന്നും അതിനു കൃത്യമായ വോട്ടർപട്ടികയാണ് ആവശ്യമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
തൃശൂർ ഉൾപ്പെടെ പലയിടങ്ങളിലും ഇക്കാര്യത്തിൽ കലർപ്പുണ്ടായിട്ടുണ്ട്. പാർട്ടി അന്നുതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
ഇപ്പോൾ രാഹുൽ ഗാന്ധി രാജ്യത്തൊട്ടാകെ നടന്ന ഗുരുതരമായ ക്രമക്കേട് വെളിപ്പെടുത്തിയതോടെ കൂടുതൽ വ്യക്തമാക്കപ്പെട്ടു. ഉത്തരവാദപെട്ടവർ ഇക്കാര്യം പരിശോധിക്കണം. ഉത്തരം പറയണം.
രാജ്യമൊട്ടാകെ പരിശോധനയുടെ കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക തലങ്ങളിലാണ് ശരിയായ പരിശോധന. അതിനായി യൂത്ത് കമ്മിറ്റികൾക്കായി പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നിട്ടുണ്ട്. അർഹതയില്ലാത്തവരെ നിരവധി ചേർത്തിട്ടുണ്ട്-അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.