വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു
Sunday, August 10, 2025 2:16 AM IST
വെമ്പള്ളി: എം.സി റോഡിൽ വെമ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരൻ മരിച്ചു. ഇന്നലെ പുലർച്ചെ ആറോടെയായിരുന്നു അപകടം.
വെമ്പള്ളി പന്തപ്ലാവിൽ പി. റെജിമോനാ (51)ണ് മരിച്ചത്. വെമ്പള്ളി നടക്കവലയ്ക്ക് സമീപമായിരുന്നു അപകടം.
ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു ലോറിയിലും കാറിലുമിടിച്ച് റോഡിലൂടെ നടന്നുവരികയായിരുന്ന റെജിമോനെ ഇടിക്കുകയായിരുന്നു. ക്രഷറിലെ ലോറി ഡ്രൈവറായിരുന്ന റെജിമോൻ.
സംസ്കാരം ഇന്ന് 12ന്. ഭാര്യ: കോഴാ കണിയാംകുന്നേൽ സജി. മക്കൾ: അഞ്ജന, ശിവ.