മലയാറ്റൂര്‍ അവാര്‍ഡ് ഇ. സന്തോഷ് കുമാറിന്
Sunday, August 10, 2025 2:16 AM IST
തിരുവനന്തപുരം: മലയാറ്റൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പതിനെട്ടാമത് മലയാറ്റൂര്‍ അവാര്‍ഡ് നോവലിസ്റ്റും കഥാകൃത്തുമായ ഇ. സന്തോഷ് കുമാറിന്റെ ‘തപോമയിയുടെ അച്ഛന്’ എന്ന നോവലിനു ലഭിച്ചു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
പുതുതലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാര്‍ക്കുള്ള മലയാറ്റൂര്‍ പ്രൈസ് സലിന് മാങ്കുഴിയുടെ ‘ആനന്ദലീല’ എന്ന നോവലിനാണ്. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് മലയാറ്റൂര്‍ പ്രൈസ്. കെ. ജയകുമാര്‍ ചെയര്‍മാനും ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ.വി.കെ. ജയകുമാര്‍, അനീഷ് കെ. അയിലറ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് കൃതികള്‍ തെരഞ്ഞെടുത്തത്.