എം.വി. ഗോവിന്ദൻ റവലൂഷണറി കമ്യൂണിസ്റ്റ്; ജോത്സ്യനെ കണ്ട് നാള് കുറിച്ചോട്ടെ: കെ. സുധാകരൻ
Monday, August 11, 2025 6:44 AM IST
കണ്ണൂർ: ജ്യോത്സ്യനെ സന്ദർശിച്ച വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ റവലൂഷണറി കമ്യൂണിസ്റ്റാണെന്ന പരാമർശവുമായി കെ. സുധാകരൻ.
പയ്യന്നൂരിലെ ജോത്സ്യനെ കാണാൻ പോയത് റവലൂഷണറി കമ്യൂണിസ്റ്റായതുകൊണ്ടാണ്. ജോത്സ്യനെ കണ്ട് അദ്ദേഹം നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെയെന്നും കെ. സുധാകരൻ പരിഹസിച്ചു. കണ്ണൂർ ഡിസിസിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലും കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൂടിയായ കെ. സുധാകരൻ പ്രതികരിച്ചു.
മികച്ച പ്രവർത്തനം കാഴ്ചവച്ചവരെ ഡിസിസി അധ്യക്ഷപദവിയിൽനിന്ന് മാറ്റരുതെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ നല്ല രീതിയിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എല്ലാവർക്കുമുള്ള താത്പര്യങ്ങൾ പറയും. അത് സ്വാഭാവികമാണ്.
കെപിസിസി അധ്യക്ഷനുമായി ഡൽഹിയിൽ പോകുന്നതിന് മുമ്പ് പല കാര്യങ്ങളും ചർച്ച ചെയ്തിരുന്നു. നേരിൽ കാണുമ്പോൾ വിശദമായി സംസാരിക്കാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.