പെ​​​രു​​​മ്പാ​​​വൂ​​​ർ: പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ 30 ല​​​ക്ഷ​​​ത്തോ​​​ളം വി​​​ല​​​മ​​​തി​​​ക്കു​​​ന്ന ഹെ​​​റോ​​​യി​​​നു​​​മാ​​​യി യു​​​വ​​​തി ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ട്ആ​​​സാം സ്വ​​​ദേ​​​ശി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ൽ. ആ​​​സാം നൗ​​​ഗാ​​​വ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ നൂ​​​ർ അ​​​മീ​​​ൻ (29), ഹി​​​ബ്ജു​​​ൻ ന​​​ഹാ​​​ർ (25) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പെ​​​രു​​​മ്പാ​​​വൂ​​​ർ എ​​​എ​​​സ്പി​​​യ​​​ടെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പോ​​​ഞ്ഞാ​​​ശേ​​​രി​​​യി​​​ൽ നി​​​ന്നു​​​മാ​​​ണ് ഇ​​​വ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ആ​​​സാ​​​മി​​​ൽ നി​​​ന്ന് ട്രെ​​​യി​​​ൻ മാ​​​ർ​​​ഗം ആ​​​ലു​​​വ​​​യി​​​ലെ​​​ത്തി ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ൽ വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. യു​​​വ​​​തി ധ​​​രി​​​ച്ചി​​​രു​​​ന്ന വ​​​സ്ത്ര​​​ത്തി​​​നു​​​ള്ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു ഹെ​​​റോ​​​യി​​​ൻ. 14 സോ​​​പ്പു​​​പെ​​​ട്ടി ബോ​​​ക്സു​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ൽ നി​​​ന്ന് ഒ​​​രു ബോ​​​ക്സ് 80000 രൂ​​​പ​​​യ്ക്ക് വാ​​​ങ്ങി ഇ​​​വി​​​ടെ​​​യെ​​​ത്തി​​​ച്ച് ചെ​​​റി​​​യ ബോ​​​ട്ടി​​​ലു​​​ക​​​ളാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു വി​​​ല്പ​​​ന. ഒ​​​രു ചെ​​​റി​​​യ ബോ​​​ട്ടി​​​ൽ ആ​​​യി​​​രം രൂ​​​പ മു​​​ത​​​ൽ 2000 രൂ​​​പ വ​​​രെ​​​യാ​​​ണ് ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.