ചെന്നിത്തലയുടെ ലഹരിവിരുദ്ധ ജാഥയെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടിയും ജി. സുധാകരനും
Monday, August 11, 2025 6:44 AM IST
തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പ്രൗഡ് കേരളയുടെ ലഹരിവിരുദ്ധ വാക്കത്തണിനെ അഭിനന്ദിച്ചു മന്ത്രി വി. ശിവൻകുട്ടിയും മുൻമന്ത്രി ജി. സുധാകരനും.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലാണ് ഇരുവരും ആലപ്പുഴയിൽ നടന്ന ലഹരിവിരുദ്ധ ജാഥയുടെ ഫോട്ടോകൾ ഷെയർ ചെയ്ത് രമേശ് ചെന്നിത്തലയെ അഭിനന്ദിച്ചത്.
വാക്കത്തണ്‍ പരിപാടിയുടെ വിവരം പങ്കുവച്ചു ലഹരി വിരുദ്ധ പ്രവർത്തനത്തിന് കക്ഷിഭേദമെന്യേ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി മന്ത്രി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
കാലഘട്ടത്തിലെ അനുയോജ്യമായ പരിപാടിയാണ് ഇതെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഏവരും രമേശ് ചെന്നിത്തലയുടെ പരിപാടിയെ ഏറ്റെടുക്കേണ്ടതാണെന്നും ജി. സുധാകരൻ പറഞ്ഞു.