കോടതി ഇടപെടൽ ആവശ്യപ്പെട്ട് സാങ്കേതിക സര്‍വകലാശാലാ വിസി
Tuesday, August 12, 2025 2:08 AM IST
കൊച്ചി: എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ സിന്‍ഡിക്കറ്റ് യോഗത്തില്‍നിന്നു സിന്‍ഡിക്കറ്റ് അംഗങ്ങള്‍ വിട്ടുനില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലര്‍ ഡോ. ശിവപ്രസാദ് ഹൈക്കോടതിയെ സമീപിച്ചു. സര്‍വകലാശാലയുടെ ഭരണസ്തംഭനത്തിന് ഇതു കാരണമാകുന്നതായി ചൂണ്ടിക്കാട്ടിയാണു ഹര്‍ജി.
ബോധപൂര്‍വം സര്‍ക്കാര്‍ നിസഹകരിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മൂന്നംഗങ്ങള്‍ സിന്‍ഡിക്കറ്റ് യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.
കോറം തികയാതെ സിന്‍ഡിക്കറ്റ് യോഗം തുടര്‍ച്ചയായി പിരിച്ചുവിടുന്നതിനാല്‍ ബജറ്റ് പാസാക്കാനോ ശമ്പളം നല്‍കുന്നതിനടക്കം സാമ്പത്തിക ഇടപാടുകള്‍ നടത്താനോ സാധ്യമാകാത്ത അവസ്ഥയാണ്. പണമടയ്ക്കാത്തതിനാല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെടാന്‍ സാധ്യതയുണ്ട്.
സര്‍വകലാശാലയുടെയും വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും താത്പര്യത്തിനു വിരുദ്ധമായ നടപടികളാണ് സര്‍വകലാശാലയില്‍ നടക്കുന്നത്. നിലവില്‍ സര്‍വകലാശാലാ ഭരണം സ്തംഭിച്ചിരിക്കുകയാണ്. നാളെ സിന്‍ഡിക്കറ്റ് യോഗം നടക്കാനിരിക്കുകയാണെന്നും കോടതി ഇടപെടണമെന്നുമാണ് ആവശ്യം.