ബാലസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Tuesday, August 12, 2025 3:02 AM IST
തിരുവനന്തപുരം: ബാലസാഹിത്യ പ്രതിഭകളുടെ കൂട്ടായ്മയായ കേരള ബാലസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പ്രമുഖ സാഹിത്യകാരന് ഉല്ലല ബാബു സ്മാരക സാഹിത്യ പുരസ്കാരത്തിന് ആലങ്കോട് ലീലാ കൃഷ്ണന് അര്‍ഹനായതായി അക്കാദമി സെക്രട്ടറി ഉണ്ണി അമ്മയമ്പലം അറിയിച്ചു.
25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസാകാരം. ബാല കവിതാ പുരസ്കാരത്തിന് അഖില സന്തോഷും ബാലകഥ പുരസ്കാരത്തിന് സുനില്‍ പി. മതിലകവും പുനരാഖ്യാനത്തിനു സാബി തെക്കേപ്പുറവും വൈജ്ഞാനികത്തിന് അഞ്ജലി രാജീവും ആര്. സന്ധ്യയും ശാസ്ത്ര വിഭാഗത്തില്‍ ഡോ. മുഹ്സിനയും അര്‍ഹരായി. ബാല പ്രതിഭാ പുരസ്കാരത്തിനു എച്ച്. ധ്വനിയും സെപ്ഷല്‍ ജൂറി പുരസ്കാരത്തിന് കെ.ടി. ബ്രജിയും അര്‍ഹരായി. ഈ മാസം 16ന് രാവിലെ പത്തിന് തൃശൂര്‍ എന്‍ജിഒ ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.