സർക്കുലർ നൽകാൻ ഗവർണർക്ക് എന്ത് അധികാരമെന്ന് വി.ഡി. സതീശൻ
Tuesday, August 12, 2025 1:05 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കി വിഭജന ഭീതി ദിനം ആചരിക്കണമെന്ന് നിർദേശിച്ച് സർവകലാശല വൈസ് ചാൻസലർമാർക്ക് സർക്കുലർ നൽകാൻ ഗവർണർക്ക് എന്ത് അധികാരമാണുള്ളതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സംസ്ഥാന സർക്കാരിന് സമാന്തരമായി ഗവർണർ തീരുമാനങ്ങൾ എടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ഭരണഘടനാവിരുദ്ധമാണ്.
താൻ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആർഎസ്എസുകാരനാണെന്നാണ് ഭരണഘടനാപദവിയിൽ ഇരിക്കുന്ന വിശ്വനാഥ് അർലേക്കർ കേരളത്തോട് വിളിച്ചു പറയുന്നത്. ഗവർണറുടെ ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നും വി.ഡി. സതീഷന് പറഞ്ഞു.