സുരേഷ് ഗോപിക്ക് കള്ളക്കളി: മന്ത്രി ശിവൻകുട്ടി
Tuesday, August 12, 2025 1:04 AM IST
കണ്ണൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്നു പറഞ്ഞാൽ ഗൗരവമുള്ള കാര്യമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സുരേഷ് ഗോപി ബിജെപിയിൽനിന്നു രാജിവച്ചോയെന്നറിയില്ല. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് ഇങ്ങനെ ഒളിക്കുന്നത്.
തൃശൂരിലെ കള്ളവോട്ട് ആക്ഷേപം പേടിച്ചാകും ഒളിക്കുന്നതെന്നും മന്ത്രി ശിവൻകുട്ടി കണ്ണൂരിൽ പറഞ്ഞു. സുരേഷ് ഗോപി ആറു മാസത്തോളം ക്യാന്പ് ചെയ്താണ് കള്ളവോട്ട് ചേർക്കലിനു നേതൃത്വം നൽകിയത്.
തൃശൂരിലെ കള്ളവോട്ട് ആരോപണത്തിൽ സമഗ്രമായ അന്വേഷണം നടത്തണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രസര്‍ക്കാരിന്റ വാലായാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.