വേടനെതിരേ ലുക്കൗട്ട് നോട്ടീസ്
Tuesday, August 12, 2025 1:04 AM IST
കൊച്ചി: വനിതാ ഡോക്ടറുടെ ലൈംഗികപീഡന പരാതിക്കു പിന്നാലെ ഒളിവില്‍പ്പോയ റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ്.
വേടന് വിദേശത്തേക്കു കടക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം. നേരത്തേ പുലിപ്പല്ല് കേസില്‍ കോടതിയില്‍ സറണ്ടര്‍ ചെയ്തിരുന്ന വേടന്റെ പാസ്പോര്‍ട്ട് പിന്നീട് ഉപാധികളോടെ വിട്ടുനല്‍കുകയായിരുന്നു.
അതിനിടെ, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി നേരത്തേ ബുക്ക് ചെയ്തിരുന്ന വേടന്റെ സംഗീതപരിപാടികള്‍ റദ്ദാക്കിവരികയാണ്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണു പോലീസ്. സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.