ലൗ ജിഹാദ് തന്നെ: ഷോൺ ജോർജ്
Tuesday, August 12, 2025 1:04 AM IST
കോതമംഗലം: കോതമംഗത്ത് മതംമാറ്റത്തിനു നിർബന്ധിച്ചതിനെത്തുടർന്ന് യുവതിക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നതിനു പിന്നിൽ ലൗ ജിഹാദ് തന്നെയാണെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോൺ ജോർജ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ സമഗ്ര അന്വേഷണത്തിന് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ സമാനമായ രണ്ടു സംഭവങ്ങൾകൂടി ഉണ്ടായതായി തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൊട്ടാരക്കരയിലും നിലമ്പൂരിലുമാണ് സംഭവിച്ചത്. കൊട്ടാരക്കരയിൽ പെൺകുട്ടിയെ വീട്ടുകാർ രക്ഷിച്ചു.
കുടുംബത്തിന് ഇപ്പോൾ ഭീഷണി നിലനിൽക്കുന്നു. ഇത്തരത്തിൽ പെൺകുട്ടികൾ അകപ്പെട്ടു പോകുന്ന സംഭവങ്ങളിൽ അപമാനം ഭയന്ന് വീട്ടുകാർ പുറത്തുപറയുന്നില്ല. ഇത്തരം അനുഭവം നേരിടുന്നവർ തുറന്നുപറയാൻ തയാറാകണം.
കോതമംഗലത്ത് ഇപ്പോൾ പ്രതിയായി യുവാവിനെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. യാളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പ്രതിചേർത്ത് അറസ്റ്റ് ചെയ്യണമെന്നും ഷോൺ ആവശ്യപ്പെട്ടു.