‘അധിക്ഷേപമല്ല, അത് ആധുനിക കവിത’; വിവാദത്തില്‍ വിനായകനെ ചോദ്യം ചെയ്തു
Tuesday, August 12, 2025 1:04 AM IST
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ മരണത്തിനു പിന്നാലെ ഫേസ്ബുക്കില്‍ അധിക്ഷേപ പോസ്റ്റുകള്‍ പങ്കുവച്ച സംഭവത്തില്‍ നടന് വിനായകനെ പോലീസ് ചോദ്യം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് നല്കിയ പരാതിയിലായിരുന്നു നടപടി.
യേശുദാസ്, അടൂര്‍ ഗോപാലകൃഷ്ണന് എന്നിവരെയും മാധ്യമപ്രവര്‍ത്തകയെയും വിനായകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷേപിച്ചിരുന്നു.
ഇന്നലെ രാവിലെ 11ന് കൊച്ചി സിറ്റി സൈബര്‍ പോലീസിനു മുമ്പാകെ ഹാജരായ വിനായകനെ രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം വിട്ടയച്ചു. ആധുനിക കവിത എന്ന നിലയ്ക്കാണു പോസ്റ്റിട്ടതെന്നാണ് വിനായകന്റെ മൊഴി.
വിനായകന്റെ ഫോണ്‍ പോലീസ് പരിശോധിച്ചു. പരാതിയില്‍ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പോലീസെന്നാണു വിവരം.