പിഎസ്സി 77 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും
Wednesday, August 13, 2025 1:00 AM IST
തിരുവനന്തപുരം: 77 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനു കഴിഞ്ഞ ദിവസം ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 03.10.2025. കൂടുതല്‍ വിവരങ്ങള്‍ 2025 സെപ്റ്റംബര്‍ 1 ലക്കം പിഎസ്സി ബുള്ളറ്റിനില്‍ ലഭിക്കും.
ജനറല്‍ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
കേരള മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസസില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ പിഡോഡോണ്ടിക്സ്, കേരള മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസസില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ കണ്‍സര്‍വേറ്റീവ് ഡെന്റിസ്ട്രി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന് ഫോര്‍ ഫിഷറീസ് ഡെവലപ്മെന്റ് ലിമിറ്റഡില്‍ (മത്സ്യഫെഡ്) ഡെപ്യൂട്ടി മാനേജര്‍ (ഐടി) (പാര്‍ട്ട് 1 - ജനറല്‍ കാറ്റഗറി), കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ അസിസ്റ്റന്റ്, പുരാവസ്തു വകുപ്പില്‍ ഡിസൈനര്‍, കേരള പോലീസ് വകുപ്പില്‍ റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം) (ഹെഡ് കോണ്‍സ്റ്റബിള്‍ - ജനറല്‍ എക്സിക്യൂട്ടീവ് ഫോഴ്സ്), ആരോഗ്യ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്നീഷന്‍, കേരള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ പ്രഫഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് ടെക്സ്റ്റൈല്‍ ടെക്നോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് (സിവില്‍), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് സ്മിത്ത് (ഫോര്‍ജിംഗ് ആന്‍ഡ് ഹീറ്റ് ട്രീറ്റിംഗ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് (അഗ്രികള്‍ച്ചര്‍), കേരള വാട്ടര്‍ അഥോറിറ്റിയില്‍ മീറ്റര്‍ റീഡര്‍, കേരള സംസ്ഥാന ജലഗതാഗത വകുപ്പില്‍ കാര്‍പ്പന്റര്‍, കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്പറേഷന് ലിമിറ്റഡില്‍ അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനിയര്‍ (ഇന്‍-സര്‍വീസ് ക്വാട്ട) കേരള ടൂറിസം ഡെവലപ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍.
ജനറല്‍ റിക്രൂട്ട്മെന്റ് - ജില്ലാതലം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സംസ്കൃതം), വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (തസ്തികമാറ്റം മുഖേന), തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി) (തസ്തികമാറ്റം മുഖേന), കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) (തസ്തികമാറ്റം മുഖേന), ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (എച്ച്എസ്) (മലയാളം മീഡിയം). പത്തനംതിട്ട ജില്ലയില്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ നഴ്സ്, കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (തമിഴ്), ആലപ്പുഴ, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (സംസ്കൃതം), കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ വെല്‍ഡര്‍.
സ്പെഷല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
കേരള പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗം)
എന്‍സിഎ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഫിസിയോളജി (പട്ടികവര്‍ഗം), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ബയോകെമിസ്ട്രി (പട്ടികവര്‍ഗം), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ന്യൂറോസര്‍ജറി (ഒബിസി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ റേഡിയോ ഡയഗ്നോസിസ് (എല്‍സി/എഐ, വിശ്വകര്‍മ), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ട്രാന്സ്ഫ്യൂഷന് മെഡിസിന് (ബ്ലഡ്ബാങ്ക്) (എസ്സിസിസി, ധീവര), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (ഹിന്ദുനാടാര്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി (എല്‍സി/എഐ/ഒബിസി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ന്യൂറോളജി (ഹിന്ദുനാടാര്‍, എസ്സിസിസി), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ജനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി) (ഹിന്ദുനാടാര്‍), മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ നിയോനേറ്റോളജി (പട്ടികജാതി), ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (വിഷ) (ഹിന്ദുനാടാര്‍), കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഇന്‍ ജേര്‍ണലിസം (എസ്ഐയുസി നാടാര്‍), കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഇന്‍ ഗാന്ധിയന്‍ സ്റ്റഡീസ് (ഒബിസി), മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്ജന് ഗ്രേഡ് രണ്ട് (എസ്സിസിസി), ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പില്‍ കെമിക്കല്‍ ഇന്‍സ്പെക്ടര്‍/ടെക്നിക്കല്‍ അസിസ്റ്റന്റ് (കെമിക്കല്‍) (എല്‍സി/എഐ), മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ സയന്റിഫിക് അസിസ്റ്റന്റ് ഫിസിയോതെറാപ്പി) (പട്ടികജാതി), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഹോസ്പിറ്റല്‍ ഹൗസ്കീപ്പിംഗ്) (ഈഴവ/തിയ്യ/ബില്ലവ), ആരോഗ്യ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്നീഷന്‍ (ഒബിസി), പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസില്‍ ഫീമെയില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (എല്‍സി/എഐ), കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന് ലിമിറ്റഡില്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (ഈഴവ/തിയ്യ/ബില്ലവ), കെഎസ്എഫ്ഇ ലിമിറ്റഡില്‍ പ്യൂണ്‍/വാച്ച്മാന് (കെഎസ്എഫ്ഇയിലെ പാര്‍ട്ട്ടൈം ജീവനക്കാരില്‍ നിന്നും മാത്രം) (പട്ടികവര്‍ഗം), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡില്‍ (കെഎസ്സിഎആര്ഡി ബാങ്ക്) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് - ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (പാര്‍ട്ട് 2 - സൊസൈറ്റി കാറ്റഗറി) (പട്ടികജാതി), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡില്‍ (കെഎസ്സിഎആര്ഡി ബാങ്ക്) അസിസ്റ്റന്റ് (പാര്‍ട്ട് 2 - സൊസൈറ്റി കാറ്റഗറി) (പട്ടികവര്‍ഗം), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ (കയര്‍ഫെഡ്) സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് 2 (പാര്‍ട്ട് 2 - സൊസൈറ്റി കാറ്റഗറി) (പട്ടികജാതി, മുസ്ലിം, എല്‍സി/എഐ, ഒബിസി), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡില്‍ (കയര്‍ഫെഡ്) ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് (പാര്‍ട്ട് 2 - സൊസൈറ്റി കാറ്റഗറി) (പട്ടികജാതി).
എന്‍സിഎ റിക്രൂട്ട്മെന്റ് - ജില്ലാതലം
കണ്ണൂര്‍, വയനാട്, തൃശൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (പട്ടികവര്‍ഗം, എല്‍സി/എഐ, എസ്ഐയുസി നാടാര്‍), എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (പട്ടികജാതി), മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (ഒബിസി), എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം) (ഹിന്ദുനാടാര്‍), കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (പട്ടികജാതി, പട്ടികവര്‍ഗം), വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (പട്ടികജാതി, പട്ടികവര്‍ഗം), മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ (ഹൈസ്കൂള്‍) (എല്‍സി/എഐ), കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷൻ ഗ്രേഡ് 2 (എസ്സിസിസി), തൃശൂര്‍ ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷന്‍ ഗ്രേഡ് 2 (മുസ്ലിം), കേരള പോലീസ് (കാസര്‍ഗോഡ്-കെഎപി 4, എറണാകുളം-കെഎപി 1) വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്) (എസ്സിസിസി), കാസര്‍ഗോഡ് ജില്ലയില്‍ കേരള എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (എസ്സിസിസി), വിവിധ ജില്ലകളില്‍ കേരള എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (എല്‍സി/എഐ, ധീവര, വിശ്വകര്‍മ, മുസ്ലിം, എസ്സിസിസി, ഹിന്ദുനാടാര്‍), ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (പട്ടികവര്‍ഗം), തൃശൂര്‍ ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദ) (പട്ടികവര്‍ഗം), പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ) (പട്ടികവര്‍ഗം), ഇടുക്കി ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ആയുര്‍വേദ)(എസ്സിസിസി), തിരുവനന്തപുരം ജില്ലയില്‍ എന്‍സിസി വകുപ്പില്‍ കോണ്‍ഫിഡന്‍ഷല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (വിമുക്തഭടന്മാര് മാത്രം) (ഈഴവ/തിയ്യ/ബില്ലവ), കോട്ടയം ജില്ലയില്‍ എന്‍സിസി/സൈനികക്ഷേമ വകുപ്പില്‍ എല്‍ഡിടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിമുക്തഭടന്മാര് മാത്രം) (എല്‍സി/എഐ), തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (പട്ടികജാതി), തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (പട്ടികജാതി), കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (പട്ടികജാതി).