തൃ​​​ശൂ​​​ർ: പ്ര​​​ഥ​​​മ നാ​​​ട്യ​​​വേ​​​ദ പു​​​ര​​​സ്കാ​​​രം ന​​​ർ​​​ത്ത​​​കി പ​​​ദ്മ​​​വി​​​ഭൂ​​​ഷ​​​ണ്‍ ഡോ. ​​​പ​​​ദ്മ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ത്തി​​​ന്. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം നാ​​​ട്യ​​​വേ​​​ദ സെ​​​ന്‍റ​​​ർ ഫോ​​​ർ പെ​​​ർ​​​ഫോ​​​മിം​​​ഗ് ആ​​​ർ​​​ട്സി​​​ന്‍റെ സി​​​ൽ​​​വ​​​ർ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ 4.30ന് ഗു​​​രു​​​വാ​​​യൂ​​​ർ ടൗ​​​ണ്‍ ഹാ​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ത്രി​​​ദി​​​ന ഗു​​​രു​​​വാ​​​യൂ​​​ർ ഫെ​​​സ്റ്റി​​​ൽ ക​​​ഥ​​​ക​​​ളി ക​​​ലാ​​​കാ​​​ര​​​ൻ സ​​​ദ​​​നം കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി അ​​​വാ​​​ർ​​​ഡ് സ​​​മ്മാ​​​നി​​​ക്കും.

ഫെ​​​സ്റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന നൃ​​​ത്തോ​​​ത്സ​​​വ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള പ്ര​​​മു​​​ഖ മോ​​​ഹി​​​നി​​​യാ​​​ട്ട ന​​​ർ​​​ത്ത​​​ക​​​ർ ചു​​​വ​​​ടു​​​വ​​​യ്ക്കും. പ്ര​​​മു​​​ഖ​​​ർ ന​​​യി​​​ക്കു​​​ന്ന നൃ​​​ത്ത​​​ശി​​​ല്പ​​​ശാ​​​ല, സോ​​​ദാ​​​ഹ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ, താ​​​ള അ​​​ഭി​​​ന​​​യ ക്ലാ​​​സു​​​ക​​​ൾ, ച​​​ർ​​​ച്ച​​​ക​​​ൾ, സം​​​ഗീ​​​ത​​​ക്ക​​​ച്ചേ​​​രി​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ച​​​ട​​​ങ്ങി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ശി​​​ല്പ​​​ശാ​​​ല​​​യി​​​ൽ നൃ​​​ത്ത​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം. ഫോ​​​ണ്‍: 94474 70783.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ. ​​​വി​​​ജ​​​യ​​​ച​​​ന്ദ്ര​​​ൻ, സു​​​ന്ദ​​​ർ മേ​​​ല​​​യി​​​ൽ, ക​​​ലാ​​​മ​​​ണ്ഡ​​​ലം സോ​​​ണി, വി​​​നോ​​​ദ് മ​​​ങ്ക​​​ര എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.