സർവകലാശാലകളെ ഗവർണർ ആർഎസ്എസ് ശാഖകളാക്കാൻ ശ്രമിക്കുന്നു: എം.എം. ഹസൻ
Wednesday, August 13, 2025 1:00 AM IST
തിരുവനന്തപുരം: വിഭജന ഭീതി ദിനമായി 14ന് ആചരിക്കണമെന്ന ഗവർണർ ആർ.വി. അർലേക്കർ, വൈസ് ചാൻസലർമാർക്ക് നൽകിയ നിർദേശം സർവകലാശാലകളെ ആർഎസ്എസ് ശാഖകൾ ആക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം. എം. ഹസൻ.
ഗവർണറുടെ നീക്കം സംസ്ഥാന സർക്കാർ അംഗീകരിക്കരുത്. സ്വാതന്ത്ര്യദിനം ആഘോഷിക്കാതിരിക്കാൻ ആർഎസ്എസ് കണ്ടുപിടിച്ച മാർഗമാണ് ഈ വിഭജന ഭീതിദിനാചരണം. ഇന്ത്യാ വിഭജനത്തെ ഭീതിദിനമായി ആചരിക്കുന്ന ആർഎസ്എസിന്റെ പരിപാടിയെ മോദി അധികാരത്തിൽ വന്ന ശേഷമാണ് കേന്ദ്ര സർക്കാർ പരിപാടിയായി അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.