നടി ആക്രമണക്കേസ്: റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
Wednesday, August 13, 2025 1:00 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണനടപടികള്‍ വൈകുന്നതു സംബന്ധിച്ച പരാതിയില്‍ ഹൈക്കോടതി വിചാരണക്കോടതിയുടെ റിപ്പോര്‍ട്ട് തേടി.
എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണനടപടികള്‍ ഇഴയുന്നതായി ചൂണ്ടിക്കാട്ടി മാധ്യമപ്രവര്ത്തകന് എം.ആര്. അജയന് നല്കിയ പരാതിയിലാണു ജില്ലാ ജുഡീഷറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ റിപ്പോര്‍ട്ട് തേടിയത്.
2017 ഫെബ്രുവരിയിലാണ് ഓടുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ടത്. നടന് ദിലീപ് എട്ടാം പ്രതിയായ കേസില്‍ 2018 മാര്‍ച്ചിലാണ് വിചാരണനടപടികള്‍ ആരംഭിച്ചത്. വിചാരണ അനന്തമായി നീളുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാര്‍ക്കു പരാതി നല്‍കിയത്.