വഞ്ചനക്കേസ്: നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരായ അന്വേഷണത്തിനു സ്റ്റേ
Wednesday, August 13, 2025 1:00 AM IST
കൊച്ചി: വഞ്ചനക്കേസില്‍ നടന് നിവിന്‍ പോളിക്കും സംവിധായകന് എബ്രിഡ് ഷൈനുമെതിരായ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവർ നല്കിയ ഹര്‍ജി പരിഗണിച്ചാണു ജസ്റ്റീസ് വി.ജി. അരുണിന്റെ ഉത്തരവ്. നിവിന്‍ പോളി നായകനായി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘മഹാവീര്യര്‍’ സിനിമയുടെ സഹനിര്‍മാതാവായ പി.എസ്. ഷംനാസാണ് ഇവര്‍ക്കെതിരേ പരാതി നല്‍കിയത്.
സിനിമയ്ക്കു നഷ്ടം വന്നതിനാല്‍ അടുത്ത ചിത്രമായ ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന ചിത്രത്തില്‍ പങ്കാളിയാക്കി നഷ്ടം നികത്താമെന്ന് അറിയിക്കുകയും 1.9 കോടി രൂപ കൈപ്പറ്റുകയും ചെയ്തു. എന്നാല്‍, കരാര്‍ ലംഘിച്ച് വിതരണാവകാശം ദുബായ് കമ്പനിക്ക് മറിച്ചുകൊടുത്തുവെന്നാരോപിച്ചാണ് ഷംനാസ് വൈക്കം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സമീപിച്ചത്.