വിശ്രമ കെട്ടിടങ്ങള്‍ ; നികുതിയിളവിന് അര്‍ഹതയുണ്ടെന്നു കോടതി
Wednesday, August 13, 2025 1:00 AM IST
കൊച്ചി: ഫാക്ടറിയോടനുബന്ധിച്ചു തൊഴിലാളികളുടെ വിശ്രമത്തിനുവേണ്ടി നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ക്കു കെട്ടിടനികുതിയില്‍ ഇളവിന് അര്‍ഹതയുണ്ടെന്നു ഹൈക്കോടതി. കോട്ടയം മിഡാസ് റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
ഫാക്ടറിയോടനുബന്ധിച്ച് തൊഴിലാളികള്‍ക്കു താമസിക്കാന്‍ നിര്‍മിച്ച ഇരുനില ക്വാര്‍ട്ടേഴ്സിന് നികുതിയിളവ് നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തു നല്കിയ ഹര്‍ജിയിലാണ് കേരള കെട്ടിട നികുതി നിയമം 1974 3(1) ബി പ്രകാരം ഇളവ് നല്കേണ്ടതാണെന്നു കോടതി വ്യക്തമാക്കിയത്.