തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ ലൈ​​​ഫി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി വെ​​​ളി​​​ച്ചെ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ന, വി​​​പ​​​ണ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ഭ​​​ക്ഷ്യസു​​​ര​​​ക്ഷാ വ​​​കു​​​പ്പ് മി​​​ന്ന​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​‍ ന​​​ട​​​ത്തി.

ഏ​​​ഴ് ജി​​​ല്ല​​​ക​​​ളി​​​ല്‍നി​​​ന്നാ​​​യി ആ​​​കെ 16,565 ലി​​​റ്റ​​​ര്‍ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ വെ​​​ളി​​​ച്ചെ​​​ണ്ണ പി​​​ടി​​​കൂ​​​ടി. വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ വി​​​ല വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഗു​​​ണ​​​നി​​​ല​​​വാ​​​രം സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ള്‍ വ​​​കു​​​പ്പി​​​നു ല​​​ഭി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​ണു ര​​​ഹ​​​സ്യപ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ തു​​​ട​​​രു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യമ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ അ​​​സി​​​സ്റ്റ​​​ന്‍റ് ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ര്‍​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക സ്‌​​​ക്വാ​​​ഡു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ​​​ത്. ഏ​​​റ്റ​​​വു​​​മ​​​ധി​​​കം വ്യാ​​​ജ വെ​​​ളി​​​ച്ചെ​​​ണ്ണ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത് കൊ​​​ല്ലം ജി​​​ല്ല​​​യി​​​ല്‍നി​​​ന്നാ​​​ണ്.


കൊ​​​ല്ല​​​ത്ത് വ്യാ​​​ജ എ​​​ഫ്എ​​​സ്എ​​​സ്എ​​​ഐ ന​​​മ്പ​​​രി​​​ലും വ്യാ​​​ജ വി​​​ലാ​​​സ​​​ത്തി​​​ലും പാ​​​യ്ക്ക് ചെ​​​യ്ത് വി​​​ല്‍​പ്പ​​​ന​​​യ്ക്കാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ 5800 ലി​​​റ്റ​​​ര്‍ കേ​​​രസൂ​​​ര്യ, കേ​​​രഹ​​​രി​​​തം ബ്രാ​​​ന്‍​ഡ് വെ​​​ളി​​​ച്ചെ​​​ണ്ണ ഉ​​​ള്‍​പ്പെ​​​ടെ 9337 ലി​​​റ്റ​​​ര്‍ വെ​​​ളി​​​ച്ചെ​​​ണ്ണ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

മ​​​ണ്ണാ​​​റ​​​ശാ​​​ലയിൽ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍നി​​​ന്നും നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത 2480 ലി​​​റ്റ​​​ര്‍ ഹ​​​രിഗീ​​​തം വെ​​​ളി​​​ച്ചെ​​​ണ്ണ ഉ​​​ള്‍​പ്പെ​​​ടെ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ല്‍നി​​​ന്നും ആ​​​കെ 6530 ലി​​​റ്റ​​​ര്‍ വ്യാ​​​ജ വെ​​​ളി​​​ച്ചെ​​​ണ്ണ​​​യും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

11 സ്റ്റാ​​​റ്റ്യൂ​​​ട്ട​​​റി സാ​​​മ്പി​​​ളു​​​ക​​​ളും 20 സ​​​ര്‍​വൈ​​​ല​​​ന്‍​സ് സാ​​​മ്പി​​​ളു​​​ക​​​ളും ശേ​​​ഖ​​​രി​​​ച്ചു. ശ​​​ക്ത​​​മാ​​​യ തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. ഭ​​​ക്ഷ്യവ​​​സ്തു​​​ക്ക​​​ളി​​​ല്‍ മാ​​​യം ചേ​​​ര്‍​ക്കു​​​ന്ന​​​ത് ക്രി​​​മി​​​ന​​​ല്‍ കു​​​റ്റ​​​മാ​​​ണ്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കു വെ​​​ളി​​​ച്ചെ​​​ണ്ണ​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ള്‍ ടോ​​​ള്‍​ഫ്രീ ന​​​മ്പ​​​രാ​​​യ 1800 425 1125 ലേ​​​ക്ക് അ​​​റി​​​യി​​​ക്കാം.