ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം നാളെ
Wednesday, August 13, 2025 1:00 AM IST
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷം നാളെ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
ഉച്ചകഴിഞ്ഞു മൂന്നിന് മാര്‍ ജോര്‍ജ് കോച്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധകുര്‍ബാനയില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വചനസന്ദേശം നല്‍കും.
തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആമുഖപ്രസംഗം നടത്തും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ തോമസ് പാടിയത്ത്, മാര്‍ ജോസ് പുളിക്കല്‍, വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ, എസ്എച്ച് കോണ്ഗ്രിഗേഷന് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ കാതറിന്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ഡോ.പി.വി. ജെറോം എന്നിവര്‍ പ്രസംഗിക്കും. ഡോക്യുമെന്ററി പ്രദര്‍ശനം, മംഗളപത്ര സമര്‍പ്പണം, പുസ്തക പ്രകാശനം, കലാപരിപാടികള്‍, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
വിവിധ രാജ്യങ്ങളിൽ അപ്പസ്തോലിക് നുൺഷ്യോയായിരുന്ന ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി ഇപ്പോൾ ചങ്ങനാശേരിയിൽ വിശ്രമജീവിതം നയിക്കുകയാണ്.