ആരോപണം കനക്കുന്നു; സുരേഷ് ഗോപിയുടെ സഹോദരനും ഡ്രൈവർക്കും ഇരട്ടവോട്ട്
Wednesday, August 13, 2025 1:00 AM IST
തൃശൂർ: ബിജെപിയെ വെട്ടിലാക്കിക്കൊണ്ട് ഇരട്ടവോട്ട് ആരോപണം കനക്കുന്നു. കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ്ഗോപിക്കും ഭാര്യ റാണി സുഭാഷിനും കൊല്ലത്തും തൃശൂരും വോട്ടുണ്ടെന്നാണു പുതിയ ആക്ഷേപം. കൊല്ലത്തെ കുടുംബവീടായ ലക്ഷ്മിനിവാസിന്റെ പേരിലും തൃശൂരിലും ഇവർക്കു വോട്ടുണ്ടെന്നു പറയുന്നു.
സുരേഷ് ഗോപിയുടെ അനുയായിയായ പാലാ സ്വദേശി ബിജു പുളിക്കക്കണ്ടത്തിലിനും ഭാര്യക്കും തൃശൂരിലും പാലാ നഗരസഭയിലും വോട്ടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
സുരേഷ്ഗോപിയുടെ ഡ്രൈവർ എസ്. അജയകുമാറിനു തിരുവനന്തപുരം കോർപറേഷനിലെ ശാസ്തമംഗലത്തും പൂങ്കുന്നത്തെ ഫ്ലാറ്റിന്റെ പേരിലും വോട്ടുണ്ടെന്നും എതിരാളികൾ ആരോപിക്കുന്നു.