വാൽപ്പാറയിൽ എട്ടുവയസുകാരനെ കൊന്നതു കരടി
Wednesday, August 13, 2025 1:00 AM IST
തൃശൂർ: തമിഴ്നാട് വാൽപ്പാറയിൽ എട്ടുവയസുകാരനെ ആക്രമിച്ചതു പുലിയല്ല, കരടിയാണെന്നു സ്ഥിരീകരണം. വനംവകുപ്പും ഡോക്ടർമാരും നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
പുലിയുടെ ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു നേരത്തേ റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മുഖത്തും ശരീരത്തിന്റെ പലഭാഗത്തും മാംസം ഉണ്ടായിരുന്നില്ല. ഇതോടെയാണ് പുലി കുട്ടിയെ പിടിച്ചുകൊണ്ടുപോയി ആക്രമിച്ചതാകാമെന്ന നിഗമനത്തിലേക്ക് എത്തിയത്.