ജില്ലാപഞ്ചായത്ത് വാർഡ് പുനർവിഭജനത്തിന്റെ അന്തിമ വിജ്ഞാപനമായി
Wednesday, August 13, 2025 1:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയപ്രക്രിയ പൂർത്തിയായി.
സംസ്ഥാനത്തു മൂന്നു ഘട്ടങ്ങളിലായാണു വാർഡ് പുനർവിഭജനപ്രക്രിയ നടന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിലും രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നാംഘട്ടത്തിൽ ജില്ലാ പഞ്ചായത്തുകളിലുമാണു വാർഡ് പുനർവിഭജനം നടത്തിയത്.
2011 ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിൽ വാർഡുകളുടെ എണ്ണം പുനർനിശ്ചയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.