സഭാ പിതാക്കന്മാർക്കു പ്രസ്താവനയിറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല: റവ. ഡോ. ഫിലിപ്പ് കവിയിൽ
Wednesday, August 13, 2025 1:50 AM IST
കണ്ണൂർ: സഭാ പിതാക്കന്മാർക്കു പ്രസ്താവനയിറക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും അനുവാദം ആവശ്യമില്ലെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ.
തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സഭയ്ക്കു സഭയുടേതായ നിലപാടുകളുണ്ട്. അത് എവിടെയും സ്വതന്ത്രമായി പറയുന്നതിനുള്ള ആർജവവും സ്വാതന്ത്ര്യവും സഭയ്ക്കുണ്ട്. സിപിഎം പോലുള്ള പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സംസാരിക്കുന്പോൾ കുറച്ചുകൂടി മാന്യമായും ബോധപൂർവവും സംസാരിക്കണമെന്നും റവ. ഡോ. ഫിലിപ്പ് കവിയിൽ പറഞ്ഞു.