തൊഴിലാളി ശക്തീകരണം കാലത്തിന്റെ ആവശ്യം: ബിഷപ് ഡോ. പൊന്നുമുത്തൻ
Wednesday, August 13, 2025 1:00 AM IST
കൊച്ചി: തൊഴിലാളി ശക്തീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു കെസിബിസി ലേബർ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ. കേരള ലേബർ മൂവ്മെന്റ് (കെഎൽഎം) രൂപത ഡയറക്ടർമാരുടെ വാർഷിക സമ്മേളനം പിഒസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിൽ പൊതുരംഗത്തു പ്രവർത്തിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ബിഷപ് പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു ഊക്കൻ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് ആമുഖ പ്രഭാഷണവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ മുഖ്യപ്രഭാഷണവും നടത്തി.
ജനറൽ സെക്രട്ടറി ഡിക്സൻ മനീക്, സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യു, മുൻ സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് ജോസഫ് കണ്ടത്തിപ്പറമ്പിൽ, സിസ്റ്റർ ലീന എന്നിവർ പ്രസംഗിച്ചു.
ജോയി ഗോതുരുത്ത്, സെബാസ്റ്റിയന് പാലംപറമ്പിൽ, ജോസഫ് ജൂഡ്, കൺവീനർ ബാബു തണ്ണിക്കോട്ട് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.