പ​​​യ്യ​​​ന്നൂ​​​ര്‍: വാ​​​ട്‌​​​സാ​​​പ്പി​​​ലേ​​​ക്കു വ​​​ന്ന ആ​​​ര്‍​ടി​​​ഒ​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള മെ​​​സേ​​​ജ് ഒ​​​ന്നു തു​​​റ​​​ന്നു​​​നോ​​​ക്കി​​​യ​​​തേ​​​യു​​​ള്ളൂ, വീ​​​ട്ട​​​മ്മ​​​യ്ക്ക് ന​​​ഷ്‌​​​ട​​​മാ​​​യ​​​ത് അ​​​ഞ്ചേ​​​മു​​​ക്കാ​​​ല്‍ ല​​​ക്ഷം രൂ​​​പ.

പ​​​യ്യ​​​ന്നൂ​​​ര്‍ കോ​​​ളോ​​​ത്തെ വീ​​​ട്ട​​​മ്മ​​​യ്ക്കാ​​​ണു ച​​​തി​​​ക്കു​​​ഴി​​​യി​​​ല്‍ വീ​​​ണ് പ​​​ണം ന​​​ഷ്‌​​​ട​​​മാ​​​യ​​​ത്. ക​​​ഴി​​​ഞ്ഞ​​​മാ​​​സം 28ന് ​​​ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് വീ​​​ട്ട​​​മ്മ​​​യു​​​ടെ വാ​​​ട്‌​​​സാ​​​പ്പി​​​ലേ​​​ക്ക് RTO Traffic Challan.apk എ​​​ന്ന മെ​​​സേ​​​ജ് വ​​​ന്ന​​​ത്.


എ​​​ന്താ​​ണെ​​ന്ന് ​അ​​​റി​​​യാ​​​നാ​​​യി ഈ ​​​മെ​​​സേ​​​ജ് തു​​​റ​​​ന്നു നോ​​​ക്കി​​​യ​​​താ​​​ണ് അ​​​ബ​​​ദ്ധ​​​മാ​​​യ​​​ത്. ഇ​​​വ​​​രു​​​ടെ പേ​​​രി​​​ല്‍ എ​​​ച്ച്ഡി​​​എ​​​ഫ്സി ബാ​​​ങ്കി​​​ന്‍റെ പ​​​യ്യ​​​ന്നൂ​​​ര്‍ ശാ​​​ഖ​​​യി​​​ലെ ഫി​​​ക്സ്ഡ് ഡെ​​​പ്പോ​​​സി​​​റ്റു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ണ​​​മാ​​ണു ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്. കൂ​​​ടാ​​​തെ വീ​​​ട്ട​​​മ്മ​​​യു​​​ടെ നെ​​​റ്റ് ബാ​​​ങ്കിം​​​ഗി​​​ലൂ​​​ടെ ക്രെ​​​ഡി​​​റ്റ് കാ​​​ര്‍​ഡു​​​പ​​​യോ​​​ഗി​​​ച്ച് ത​​​ട്ടി​​​പ്പ് സം​​​ഘം ഇ​​​വ​​​രു​​​ടെ പേ​​​രി​​​ൽ ലോ​​​ണു​​​മെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.