വിഭജനദിനാചരണ സർക്കുലർ കേരളത്തിൽ നടപ്പാകില്ല: സതീശൻ
Wednesday, August 13, 2025 1:00 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം വിഭജനദിനം ആചരിക്കണമെന്ന ഗവർണറുടെ സർക്കുലർ കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഇക്കാര്യം ഉറപ്പു വരുത്താൻ സംസ്ഥാന സർക്കാരും തയാറാകണം. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാരിനും മുകളിൽ സമാന്തര സംവിധാനമായി പ്രവർത്തിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഭരണഘടനാവിരുദ്ധമായ ഒരു നടപടിയും അംഗീകരിക്കാനാകില്ല.