ഇടത്-വലത് മുന്നണികളുടെ മൗനം സംശയാസ്പദം: പി.സി. ജോർജ്
Wednesday, August 13, 2025 1:00 AM IST
കോതമംഗലം: കോതമംഗലത്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇടത്, വലത് മുന്നണികളുടെ മൗനം സംശയാസ്പദമാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം പി.സി. ജോർജ് പത്രസമ്മേളനത്തിൽ പറഞ്ഞു.
നിരവധി തവണ സിമി ക്യാമ്പുകൾ നടന്ന ആലുവയിലെ പാനായിക്കുളത്താണു പെൺകുട്ടിയെ പൂട്ടിയിട്ടു മതംമാറ്റത്തിനു ഭീഷണിപ്പെടുത്തിയതും പ്രേരിപ്പിച്ചതും മർദിച്ചതും എന്നുള്ളത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ, എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻഡ് പി.പിയ സജീവ് എന്നിവരും പങ്കെടുത്തു.