ആസിഡ് ആക്രമണം: 13 വർഷം തടവ്
Thursday, August 14, 2025 1:36 AM IST
മൂവാറ്റുപുഴ: വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനുനേരേ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് 13 വര്‍ഷം തടവും 15000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കോതമംഗലം കരിങ്ങഴ വെട്ടുപാറക്കല്‍ റെജി മാമച്ച (54)നെയാണു മൂവാറ്റുപുഴ അഡീഷണല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2023 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ചേലാട് സ്വദേശിയായ മറ്റത്തിയാനിക്കല് അനന്തു(23)വിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. അനന്തുവിന്റെ കുടുംബകാര്യത്തില്‍ റെജി ഇടപെട്ടതു ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.