ആരോപണങ്ങള്‍ തള്ളി ഡോ. ഹാരിസ്
Friday, August 15, 2025 12:24 AM IST
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങള്‍ തള്ളി കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്കി ഡോ. ഹാരിസ് ചിറക്കല്‍. ശസ്ത്രക്രിയ മുടങ്ങിയതില്‍ തനിക്ക് വീഴ്ചയില്ലെന്ന് അദ്ദേഹം മറുപടിയില്‍ വ്യക്തമാക്കുന്നു.
ശസ്ത്രക്രിയ മുടങ്ങിയതില്‍ തനിക്കു പങ്കുണ്ടെന്ന അന്വേഷണസമിതിയുടെ കണ്ടെത്തല്‍ അദ്ദേഹം പൂര്‍ണമായി തള്ളി. വകുപ്പില്‍ ഉണ്ടായിരുന്ന പ്രോബ് തന്റേതല്ല. മറ്റൊരാളുടെ സ്വകാര്യ ഉപകരണം ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്നും ശസ്ത്രക്രിയ വൈകിയതില്‍ തനിക്ക് പങ്കില്ലെന്നും ഡോ.ഹാരിസ് മറുപടിയില്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ചയാണ് ഡോ.ഹാരിസ് കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കിയത്. അതേസമയം സര്‍വീസ് ചട്ടലംഘനം നടത്തിയതില്‍ ക്ഷമാപണവും നടത്തിയിട്ടുണ്ട്.