സ്കൂട്ടര്‍ ബസിലിടിച്ച് യുവാവ് മരിച്ചു
Friday, August 15, 2025 12:24 AM IST
ചിങ്ങവനം: എംസി റോഡില്‍ നാട്ടകത്ത് നിയന്ത്രണം നഷ്ടമായ സ്കൂട്ടര്‍ സ്വകാര്യ ബസിലും പിന്നീട് ലോറിയിലും ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.
കൊല്ലം ചാത്തന്നൂര്‍ ചന്ദനത്തോപ്പ് പറവിളവീട്ടില്‍ സിദ്ധാര്‍ഥ്(20) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ന് നാട്ടകം പോളിടെക്നിക്കിന് മുന്‍വശത്താണ് അപകടം നടന്നത്.
ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ സ്കൂട്ടര്‍ എതിര് ദിശയില്‍ വന്ന സ്വകാര്യബസിലും പിന്നീട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയിലും ഇടിച്ചു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.