എംഡിഎംഎ: രണ്ട് എൻജി. വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Thursday, August 14, 2025 3:49 AM IST
കളമശേരി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി രണ്ട് എൻജിനിയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായി.
തൃശൂര്‍ ആളൂര്‍ ഉമ്മിക്കുഴി വീട്ടില്‍ ആല്വിന് റിബി (21), ആലപ്പുഴ എസ്എല്‍ പുരം മഠത്തിങ്കല്‍ എം.ബി. അതുല്‍ (20) എന്നിവരെയാണു ഡാന്‍സാഫ് സംഘം ഇന്നലെ പുലര്‍ച്ചെ അറസ്റ്റ്ചെയ്തത്.
പ്രതികളില്‍നിന്ന് 10.54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കളമശേരി ഹിദായത്ത് നഗറിലെ വിമുക്തി സ്കൂളിനു സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍നിന്നാണ് ഇരുവരും പിടിയിലായത്.
കുസാറ്റിലെ സിവില്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥികളാണ്. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ രാസലഹരി വില്പന നടത്തുന്ന ഇവര്‍ നിരീക്ഷണത്തിലായിരുന്നു.