തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​യ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി സം​​​വി​​​ധാ​​​യ​​​ക​​​ൻ ആ​​​ർ.​​​എ​​​സ്. പ്ര​​​ദീ​​​പ് (58) അ​​​ന്ത​​​രി​​​ച്ചു.

ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ ബേ​​​ക്ക​​​റി ജം​​​ഗ്ഷ​​​നു സ​​​മീ​​​പ​​​ത്തെ വ​​​സ​​​തി​​​യാ​​​യ ഒ​​​വി​​​ആ​​​ർ​​​എ ഇ-86​​​ൽ മൃ​​​ത​​​ദേ​​​ഹം പൊ​​​തു ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​യ്ക്കും. സം​​​സ്കാ​​​രം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് തൈ​​​ക്കാ​​​ട് ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ൽ.

കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ​​​കാ​​​ല ടെ​​​ലി​​​വി​​​ഷ​​​ൻ സ്റ്റു​​​ഡി​​​യോ ട്രി​​​വാ​​​ൻ​​​ഡ്രം ടെ​​​ലി​​​വി​​​ഷ​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യി​​​രു​​​ന്നു. ദൂ​​​ര​​​ദ​​​ർ​​​ശ​​​നു വേ​​​ണ്ടി ഒ​​​ട്ടേ​​​റെ പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ ചെ​​​യ്തി​​​ട്ടു​​​ണ്ട്. 2005 മു​​​ത​​​ൽ 2013 വ​​​രെ കേ​​​ന്ദ്ര സെ​​​ൻ​​​സ​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​മാ​​​യി​​​രു​​​ന്നു.

ലെ​​​നി​​​ൻ രാ​​​ജേ​​​ന്ദ്ര​​​ന്‍റെ ജീ​​​വി​​​ത​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ‘വേ​​​ന​​​ൽ പെ​​​യ്ത ചാ​​​റ്റു മ​​​ഴ’2019ലെ ​​​മി​​​ക​​​ച്ച ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക്കു​​​ള്ള സം​​​സ്ഥാ​​​ന അ​​​വാ​​​ർ​​​ഡ് നേ​​​ടി. 2023ൽ ‘മൂ​​​ന്നാം വ​​​ള​​​വ് ' മി​​​ക​​​ച്ച പ​​​രി​​​സ്ഥി​​​തി ചി​​​ത്ര​​​ത്തി​​​നു​​​ള്ള ദേ​​​ശീ​​​യ അ​​​വാ​​​ർ​​​ഡ് നേ​​​ടി.


12 അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ച​​​ല​​​ച്ചി​​​ത്ര മേ​​​ള​​​ക​​​ളി​​​ൽ ഇ​​​ത് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചു. ‘പ്ലാ​​​വ് ' എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പു​​​ര​​​സ്കാ​​​രം നേ​​​ടി. ഡോ. ​​​എ.​​​പി.​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാ​​​മി​​​നെ കു​​​റി​​​ച്ചു​​​ള്ള വി​​​ങ്സ് ഓ​​​ഫ് ഫ​​​യ​​​ർ, തു​​​ഞ്ച​​​ത്തെ​​​ഴു​​​ത്ത​​​ച്ഛ​​​ൻ, അ​​​ജാ​​​ന്ത്രി​​​ക്ക് തു​​​ട​​​ങ്ങി നൂ​​​റി​​​ല​​​ധി​​​കം പ്ര​​​ശ​​​സ്ത ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക​​​ളു​​​ടെ സം​​​വി​​​ധാ​​​യ​​​ക​​​നാ​​​ണ്.