ബെന്യാമിന് പുരസ്കാരം
Friday, August 15, 2025 12:24 AM IST
തൃശൂർ: കുവൈറ്റ് കല ട്രസ്റ്റിന്റെ പുരസ്കാരം സാഹിത്യകാരൻ ബെന്യാമിന്. 50,000 രൂപയും ശില്പവും ആദരപത്രവും അടങ്ങുന്നതാണു പുരസ്കാരം.
17നു രാവിലെ 9.30നു ദാസ് കോണ്ടിനെന്റൽ ഹോട്ടലിൽ നടക്കുന്ന ജൂബിലി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം വിതരണം ചെയ്യും. മന്ത്രി പ്രഫ. ആർ. ബിന്ദു വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം നിർവഹിക്കും.
പത്രസമ്മേളനത്തിൽ കെ.കെ. സുദർശനൻ, എം.കെ. ശശിധരൻ, ചന്ദ്രമോഹനൻ പനങ്ങാട്, പി.കെ. ജനാർദനൻ എന്നിവർ പങ്കെടുത്തു.