എലവഞ്ചേരി ശിവദാസനു ഹരിതമിത്ര പുരസ്കാരം
Thursday, August 14, 2025 3:49 AM IST
എലവഞ്ചേരി (പാലക്കാട്): പച്ചക്കറികൃഷിയിൽ കോടിപതി പട്ടംനേടിയ കൊളുമ്പ് പുത്തൻവീട്ടിൽ ആർ. ശിവദാസനു ഹരിതമിത്ര അവാർഡ്.
ഒരു ലക്ഷം രൂപയും മെമന്റോയും പ്രശസ്തിപത്രവുമാണ് അവാർഡ്. എട്ടുമാസത്തെ കാലയളവിൽ ഒരു കോടി രൂപയുടെ പച്ചക്കറി വിറ്റാണ് ശിവദാസൻ കോടിപതി പട്ടം നേടിയത്.
2024 മേയ് മുതൽ ഡിസംബർ ആറുവരെയുള്ള എട്ടുമാസത്തെ കാലയളവിൽ 350 മെട്രിക് ടണ്ണിലധികം പച്ചക്കറിമാത്രം വില്പന നടത്തിയിരുന്നു.
ശിവദാസന്റെ ഹൈടെക് കൃഷിരീതികളെക്കുറിച്ച് ദീപിക പ്രസിദ്ധീകരണമായ കർഷകൻ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. കുറഞ്ഞ ചെലവിൽ കൂടുതൽ ഉത്പാദനം അതുവഴി കൂടുതൽ വരുമാനം എന്ന സ്വയംക്രമീകൃത കൃഷിരീതികളിലൂടെയാണ് ശിവദാസൻ എന്ന 52കാരൻ കൃഷിയിലെ മുൻനിരക്കാരനായത്.