ജെഎസ്എസ്: താമരാക്ഷനെ പുറത്താക്കിയെന്ന് രാജന് ബാബു
Sunday, August 17, 2025 1:49 AM IST
കൊച്ചി: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് പ്രഫ.എ.വി. താമരാക്ഷനെ പാര്‍ട്ടില്‍ നിന്നും പുറത്താക്കിയെന്ന് ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന്‍ബാബു അറിയിച്ചു.
ഇന്നലെ കൊച്ചിയില്‍ കൂടിയ സംസ്ഥാന കമ്മിറ്റിയാണ് അച്ചടക്കനടപടിക്ക് വിധേയമായി സസ്പെന്‍ഷനിലായിരുന്ന പാര്‍ട്ടി സെന്റര്‍ അംഗങ്ങളായ വിനോദ് വയനാട്, കെ.പി. സുരേന്ദ്രന് കുട്ടനാട്, സംസ്ഥാന സെക്രട്ടറിമാരായ ബാലരാമപുരം സുരേന്ദ്രന്, മലയന്‍കീഴ് നന്ദകുമാര്‍ എന്നിവര്‍ക്കൊപ്പം എ.വി. താമരാക്ഷനെയും പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഡ്വ. എ.എന്‍. രാജന് ബാബുവിനെ പുറത്താക്കിയെന്നു പ്രഫ. എ.വി. താമരാക്ഷന്‍ പത്രക്കുറിപ്പിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.