അന്തിമ വോട്ടർ പട്ടിക; തദ്ദേശ സ്ഥാപനങ്ങളുടെ 30 വരെയുള്ള അവധി റദ്ദാക്കി
Sunday, August 17, 2025 1:49 AM IST
തിരുവനന്തപുരം: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ഓഗസ്റ്റ് 30 വരെയുള്ള അവധികൾ റദ്ദാക്കി.
അവധി ദിവസങ്ങളിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ ഓഫീസുകൾ തുറന്നു പ്രവൃത്തിക്കാനുള്ള നിർദേശം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നൽകി. ഇന്ന് ഞായറാഴ്ചയും തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തിക്കും.