ഐഎംഎ സംസ്ഥാന കലോത്സവം തൃശൂരില്‍
Sunday, August 17, 2025 1:49 AM IST
തൃശൂര്‍: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) കേരളഘടകത്തിന്റെ ഇരുപതാമതു സംസ്ഥാനകലോത്സവം വിബ്ജിയോര്‍ ഓണവില്ല് 23, 24 തീയതികളില്‍ ഹോട്ടല്‍ എലൈറ്റ് ഇന്റര്‍നാഷണലില്‍ നടക്കും.
ഐഎംഎ തൃശൂര്‍ ബ്രാഞ്ചാണു കലോത്സവം സംഘടിപ്പിക്കുന്നത്.ഐഎംഎയുടെ 117 ബ്രാഞ്ചുകളില്‍നിന്നായി മൂവായിരത്തോളം ഡോക്ടര്‍മാര്‍ രണ്ടുദിവസത്തെ കലോത്സവത്തില്‍ പങ്കെടുക്കും.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ലളിതഗാനം, മിമിക്രി, സിനിമാറ്റിക് ഡാന്‍സ്, വാട്ടര്‍ കളറിംഗ് തുടങ്ങി 75 ഇനങ്ങളിലായി മുന്നുറു മത്സരങ്ങളാണുള്ളത്. കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് എവര്‍റോളിംഗ് ട്രോഫി സമ്മാനിക്കും.
23നു രാവിലെ ഒന്‍പതിന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസന്‍ പതാക ഉയർത്തും. 24നു രാവിലെ പത്തിന് ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്യും.