സാങ്കേതിക സര്‍വകലാശാലാ ഡീനിന് കാരണംകാണിക്കല്‍ നോട്ടീസ്
Sunday, August 17, 2025 1:49 AM IST
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം കൈമാറിയതിനു സാങ്കേതിക സര്‍വകലാശാല ഡീനിന് കാരണം കാണിക്കല്‍ നോട്ടീസ്. വൈസ് ചാന്‍സലര്‍ കെ. ശിവപ്രസാദാണ് ഡീന്‍ വിനു തോമസിനു നോട്ടീസ് അയച്ചത്.
മന്ത്രിയുടെ നിര്‍ദേശം കോളജുകള്‍ക്ക് കൈമാറിയതില്‍ സാങ്കേതിക സര്‍വകലാശാല ഡീന്‍ അക്കാഡമിക്സിനോടാണ് താത്കാലിക വിസി കെ. ശിവപ്രസാദ് വിശദീകരണം തേടിയത്.
ചാന്‍സലറായ ഗവര്‍ണറുടെ നിര്‍ദേശമനുസരിച്ച് കോളജുകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍ ശിവപ്രസാദ് വിഭജന ഭീതി ദിനാചരണം നടത്തണമെന്ന് ആദ്യം സര്‍ക്കുലര്‍ അയച്ചിരുന്നു. സര്‍വകലാശാല പിആര്‍ഒ വഴിയായിരുന്നു ഇത്.
പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു ഇടപെട്ടത്. കോളജുകളില്‍ വിഭജന ഭീതി ദിനാചരണം നടത്തരുത് എന്ന് എല്ലാ സര്‍വകലാശാലകളെയും മന്ത്രി അറിയിച്ചു. ഈ അറിയിപ്പ് സര്‍വകലാശാല കോളജുകള്‍ക്ക് കൈമാറി. മന്ത്രിയുടെ അറിയിപ്പ് കോളജുകള്‍ക്ക് കൈമാറിയതിനാണ് വിസി വിശദീകരണം തേടിയിട്ടുള്ളത്. അഞ്ചു ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.