ശ്വേത മേനോന് എതിരായ പരാതി; പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം നിർത്തും: ബാബുരാജ്
Sunday, August 17, 2025 1:49 AM IST
കൊച്ചി: തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിര്‍ത്തുമെന്ന് നടന് ബാബുരാജ്. അമ്മ സംഘടനയിലെ പുതിയ ഭരണസമിതി ആദ്യ അജന്‍ഡയായി ശ്വേത മേനോന് എതിരായ കേസനേഷിക്കണമെന്ന് ബാബുരാജ് വ്യക്തമാക്കി.
അഭിപ്രായ വ്യത്യാസങ്ങള്‍ അകത്ത് പറയേണ്ടതാണ്, അത് പറയും. സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്നും ആരോപണങ്ങള്‍ വരുമ്പോള്‍ മത്സരിക്കുന്നത് ശരിയല്ല എന്നും തോന്നിയത് കൊണ്ടാണ് മാറി നിന്നത്. ശ്വേതയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്കുള്ളത്.
ശ്വേതയുടെ കേസിനു പിന്നില്‍ ആരാണെന്ന് കണ്ടെത്തണം. ഒന്നും പറയാനില്ലാത്തതു കൊണ്ടല്ല നിശബ്ദമായി നിന്നതെന്നും ബാബുരാജ് കൊച്ചിയില്‍ പറഞ്ഞു.